പ്രത്യേക സാഹചര്യം: ബഹറിനിൽ വിദേശികള്‍ ഉള്‍പ്പടെ 901 പേരെ ജയില്‍ മോചിതരാക്കാന്‍ ഉത്തരവ്

മനാമ : ബഹ്‌റൈനില്‍ ജയില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷ അനുഭവിക്കുന്ന 901 തടവുകാരെ മാപ്പ് നല്‍കി വിട്ടയക്കുന്നു. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണിത്.  നിലവിലെ സാഹചര്യം പരിഗണിച്ച്,  മാനുഷിക കാരണങ്ങളാലാണ് ഈ പരിഗണനയെന്നും പ്രത്യേക ഓര്‍ഡറില്‍ പറയുന്നു.

അതേസമയം, ജയില്‍ മോചനം ലഭിക്കുന്ന വിദേശികളായ തടവുകാര്‍, ശേഷിക്കുന്ന ശിക്ഷാ കാലാവധി അവരുടെ രാജ്യങ്ങളില്‍ അനുഭവിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഇപ്രകാരം, 901 പേരില്‍ 585 പേര്‍ ശിക്ഷാ കാലാവധിയുടെ പകുതിയോളം അനുഭവിച്ചവരാണ്.

Comments (0)
Add Comment