കേരളത്തിന് കൈത്താങ്ങുമായി ബഹ്‌റൈൻ ഓഐസിസി പാലക്കാട് ജില്ലാകമ്മറ്റി

പ്രളയത്തിന് ശേഷം അതിജീവനത്തിന്‍റെ പാതയിൽ മുൻപോട്ടു നീങ്ങുന്ന കേരളത്തിന് കൈത്താങ്ങുമായി ബഹ്‌റൈൻ ഓഐസിസി  പാലക്കാട് ജില്ലാകമ്മറ്റി.  കെപിസിസി പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിയിൽ ഒരു വീടിന്‍റെ ആദ്യ ഗഡു കഴിഞ്ഞ ദിവസം സൽമാനിയ കെ .സി .എ ഹാളിൽ വച്ച് നടക്കുന്ന മൂന്നാമത് പാലക്കാട് ഫെസ്റ്റിൽ തൃത്താല എംഎൽഎ വി.ടി. ബൽറാമിന് കൈമാറി. ലോകത്തിനു മുമ്പേ നടക്കുന്ന കേരളത്തിനെ ആണ് പുനഃസൃഷ്ഠിക്കേണ്ടതെന്നും ജനാതിപത്യ സ്ഥാപനങ്ങൾ ഇന്ന് നിരവധി വെല്ലുവിളികൾ നേരിടുന്ന കാലഘട്ടമാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു , ചടങ്ങിൽ പ്രവാസലോകത്തു മികവ് തെളിയിച്ച വ്യക്തികൾക്ക് എക്‌സലന്‍സ് അവാർഡുകളും സമ്മാനിച്ചു.

OICC PalakkadPalakkad FestBahrainVT Balram
Comments (0)
Add Comment