കെ.സി. വേണുഗോപാലിനെതിരായ മോശം പരാമർശം; പി.വി. അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

 

ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ.സി. വേണുഗോപാലിനെതിരെ പി.വി. അൻവർ എംഎൽഎ നടത്തിയ മോശം പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. കെ.സി. വേണുഗോപാലിനെതിരായ പരാമർശം വ്യക്തിഹത്യയും തിരഞ്ഞെടുപ്പ് ചട്ടലംഘനവും ആണെന്ന് ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാലിന്‍റെ ചീഫ് ഇലക്ഷൻ ഏജന്‍റ് അഡ്വ. എം. ലിജു ആണ് ചീഫ് ഇലക്ടറൽ ഓഫീസർക്ക് പരാതി നൽകിയത്.

അൻവറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഏപ്രിൽ 22ന് പാലക്കാട് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പി.വി. അൻവറിന്‍റെ വിവാദ പരാമർശം. റാലിയിൽ നടത്തിയ പ്രസംഗത്തിൽ കെ.സി. വേണുഗോപാലിനെ വ്യക്തിപരമായി അവഹേളിക്കുന്ന പരാമർശം പി.വി. അൻവർ നടത്തിയത്. ജനപ്രതിനിധി കൂടിയായ പി.വി. അൻവർ നടത്തിയ പരാമർശത്തിൽ കേസെടുക്കണമെന്ന് എം. ലിജു പരാതിയിൽ ആവശ്യപ്പെട്ടു.

Comments (0)
Add Comment