സർക്കാരിന് തിരിച്ചടി; തദ്ദേശ വാർഡ് പുനർവിഭജനം സംബന്ധിച്ച ഓർഡിനൻസ് മടക്കി ​ഗവർണർ

 

തിരുവനന്തപുരം: സർക്കാരിന് തിരിച്ചടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനായി സർക്കാർ ഇറക്കിയ ഓർഡിനൻസ് ഗവർണർ മടക്കി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടികാട്ടിയാണ് ഓർഡിനൻസ് മടക്കിയത്. പ്രത്യേക മന്ത്രിസഭായോഗം ചേർന്നാണ് കഴിഞ്ഞദിവസം തദ്ദേശസ്വയംഭരണ വാർഡ് വിഭജനത്തിന് ഓർഡിനൻസ് ഇറക്കുവാൻ തീരുമാനിച്ചത്. മതിയായ കൂടിയാലോചനകൾ നടത്താതെയുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനം ഉയർത്തിയിരുന്നു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനായി കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ ഓർഡിനൻസ് ആണ് ഗവർണർ ഒപ്പിടാതെ മടക്കിയിരിക്കുന്നത്. പ്രത്യേക മന്ത്രിസഭായോഗം ചേർന്നാണ് കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ വാർഡ് വിഭജനത്തിന് ഓർഡിനൻസ് ഇറക്കുവാൻ സർക്കാർ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടികാട്ടിയാണ് രാജ്ഭവൻ ഓർഡിനൻസ് മടക്കിയത്.  ഓർഡിനൻസിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി വേണമെന്നാണ്
ഗവർണർ നിഷ്ക്കർഷിച്ചിരിക്കുന്നത്.

മതിയായ കൂടിയാലോചനകൾ നടത്താതെ ഏകപക്ഷിയമായി ഓർഡിനൻസ് ഇറക്കുവാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനം ഉയർത്തിയിരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ ഏകപക്ഷിയമായി സർക്കാർ വാർഡ് വിഭജനം നടത്തിയാൽ നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുന്നറിയിപ്പും നൽകിയിരുന്നു.
ഇതിനിടയിലാണ് ഓർഡിനൻസ് ഗവർണർ മടക്കിയത്. കേരള സർവകലാശാലയിലേക്ക് സ്വന്തം നിലയിൽ അംഗങ്ങളെ നിയമിച്ചതിൽ കഴിഞ്ഞ ദിവസം ഗവർണർക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി ഏറ്റിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന് പ്രഹരവുമായി ഗവർണർ തദ്ദേശ സ്വയംഭരണ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയത്.

സർക്കാർ അനുമതി തേടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാർഡുകൾ പുനഃക്രമീകരിച്ച്
ഓരോ വാർഡ് വീതം വർദ്ധിക്കുവാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ഇതിനായി കമ്മീഷൻ രൂപീകരിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. രാഷ്ട്രീയ ഭരണ സ്വാധീനമുപയോഗിച്ച് ഏകപക്ഷീയമായ വാർഡ് പുനഃക്രമീകരണം ലക്ഷ്യമിട്ട സർക്കാരിന്
തുടക്കത്തിലെ തിരിച്ചടി ഏറ്റിരിക്കുകയാണ്.

Comments (0)
Add Comment