സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേള ; യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നിയമനിർമാണം നടത്തും : രമേശ് ചെന്നിത്തല

Jaihind News Bureau
Monday, February 8, 2021

 

പാലക്കാട് : കേരളത്തിൽ പിൻവാതിൽ നിയമനങ്ങളുടെ കുംഭമേളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനം തടയാൻ സമഗ്ര നിയമ നിർമ്മാണം നടത്തുമെന്നും രമേശ്‌ ചെന്നിത്തല ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മണ്ണാർക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാലടി സർവകലാശാല വിവാദ നിയമനവുമായി ബന്ധപ്പെട്ട് സത്യം പുറത്തുപറഞ്ഞവരെ സി.പി.എം നേതാക്കൾ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുതായി കണ്ടെത്തിയ ഉപജാപ സിദ്ധാന്തം പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ സി.പി.എം ഇതുവരെ നിലപാട് പറഞ്ഞിട്ടില്ല. സി.പി.എം ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. മണ്ണാർക്കാട് സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്‍റ് വി.കെ ശ്രീകണ്ഠൻ എം.പി, മഹിളാ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് തുടങ്ങിയവരും പങ്കെടുത്തു.