നാടിനും പരിസ്ഥിതി പ്രവർത്തകർക്കും സന്തോഷം പകർന്ന് തൃശൂരില്‍ വിരിഞ്ഞിറങ്ങിയത് 132 കടലാമ കുഞ്ഞുങ്ങള്‍

വംശനാശ ഭീക്ഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കുന്ന തൃശൂർ ചാവക്കാട്ടെ കേന്ദ്രത്തിൽ നിന്നും ഇത്തവണ വിരിഞ്ഞിറങ്ങിയത് 132 കടലാമ കുഞ്ഞുങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച ആശങ്കക്കിടയിലും വംശാവലി നിലനിർത്താൻ പുതിയ കണ്ണികൾ ഇണക്കി ചേർക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് പരിസ്ഥിതി പ്രവർത്തകർ.

ചാവക്കാട് എടക്കഴിയൂർ പഞ്ചവടി കടൽ തീരത്തെ കടലാമ വിരിപ്പ് കേന്ദ്രമാണ് ഈ ജീവി വർഗത്തിന് സംരക്ഷണം ഒരുക്കുന്നത്. നാല്പത്തിയഞ്ചു നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കടലാമ കുഞ്ഞുങ്ങൾ പുറത്തിറങ്ങുക. പാതിരാത്രി മുതലാണ് കുഞ്ഞുങ്ങൾ മണൽ കൂട്ടിൽ നിന്നുംപുറത്ത് വരാൻ തുടങ്ങിയത്. ഈ നീണ്ട കാത്തിരിപ്പുകൾക്കിടയിൽ പഞ്ചവടി കടപ്പുറത്ത് ശക്തിയായി പെയ്ത വേനൽമഴ കടലാമ സംരക്ഷകർക്ക് ആശങ്കയുണർത്തിയിരുന്നു. മണലിൽ ജലത്തിന്‍റെ അളവ് കൂടുന്നത് കൂട്ടിലെ ഊഷ്മാവ് കുറയാനിടയാക്കിയിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലെ കനത്ത ചൂട് ഊഷ്മാവ് ഉയർത്താൻ സഹായകരമായി.

കടൽ ഇറങ്ങിയതും വിരിപ്പ് കേന്ദ്രം ഉയരത്തിലായതും കൂടുതൽ എണ്ണം കടലാമകുഞ്ഞുങ്ങൾ വിരിയാൻ കാരണമായിട്ടുണ്ട്.

https://youtu.be/kdQ-OtRZrxw

Comments (0)
Add Comment