അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജചിത്രവുമായി കേന്ദ്രമന്ത്രി; ബാബുല്‍ സുപ്രിയോയ്ക്കെതിരെ കേസെടുത്ത് കൊല്‍ക്കത്ത പൊലീസ്

അപവാദപരമായ പരാമര്‍ശങ്ങളോടെ വ്യാജഫോട്ടോ പങ്കുവച്ച കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്ക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് കൊല്‍ക്കത്ത പൊലീസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയം 153 എ. 505, 12 ബി എന്നിവ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

വ്യാജ ചിത്രങ്ങളിലൂടെ ആളുകളെ തെറ്റിധരിപ്പിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ബാബുല്‍ സുപ്രിയോയ്ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അധികൃതർ വ്യക്തമാക്കി.

മെയ് 8നാണ് ചിത്രം ബാബുല്‍ സുപ്രിയോ ട്വീറ്റ് ചെയ്തത്. ചിത്രത്തിലുള്ളവരെ അറിയാമോയെന്ന കുറിപ്പോട് കൂടിയായിരുന്നു ചിത്രം പങ്കുവച്ചത്. ഈ ചിത്രം വ്യാജമാണെന്നും പങ്കുവയ്ക്കുന്നവര്‍ക്കതിരെ നടപടിയുണ്ടാവുമെന്നും ദക്ഷിണ കൊല്‍ക്കത്ത ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രമന്ത്രിക്കെതിരെ മാത്രമല്ല ഈ വ്യാജ ഫോട്ടോ പങ്കുവച്ച മറ്റുപലര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് കല്‍ക്കത്ത പൊലീസ് വ്യക്തമാക്കി.

അതേസമയം, വൈറലായ ഒരു ചിത്രം എന്ന നിലയിലാണ് ചിത്രം ട്വീറ്റ് ചെയ്തത് അല്ലാതെ താന്‍ ഉണ്ടാക്കിയതല്ലെന്നും കേസിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നുമാണ് ബാബുല്‍ സുപ്രിയോയുടെ നിലപാട്. കൊല്‍ക്കത്ത പൊലീസ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഭാഗമാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും മറുപടി ട്വീറ്റില്‍ സുപ്രിയോ കുറിച്ചു.

babul supriyo
Comments (0)
Add Comment