മോദിയെ കൈവിട്ട് ബാബ രാംദേവും; ബി.ജെ.പിയെ ഇനി പിന്തുണയ്ക്കില്ല

webdesk
Wednesday, December 26, 2018

മോദി ഭരണത്തിലുള്ള അതൃപ്തി വ്യക്തമാക്കി യോഗ ഗുരു ബാംബ രാംദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കും പിന്തുണ നല്‍കിയ ബാബ രാംദേവ്, മോദി ഭരണത്തിലെ അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. ബി.ജെ.പിയെയോ മോദിയെയോ അടുത്ത തെരഞ്ഞടുപ്പില്‍ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയ രാംദേവ് അടുത്ത പ്രധാനമന്ത്രി ആരെന്ന് പറയാനാവില്ലെന്നും തുറന്നടിച്ചു. മോദി ഭരണത്തിനെതിരെ രാജ്യത്തെ ജനങ്ങളുടെ പൊതുവികാരവും കണക്കിലെടുത്താണ് രാംദേവിന്‍റെ അഭിപ്രായം.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വളരെ ബുദ്ധിമുട്ടുള്ളതാണ്. അടുത്ത പ്രധാനമന്ത്രി ആരാണെന്നോ ആരു നയിക്കുമെന്നോ ഇപ്പോൾ പറയാനാവില്ലെന്നായിരുന്നു രാംദേവിന്‍റെ പ്രതികരണം. ബി.ജെ.പി ഭരിച്ചിരുന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, സംസ്ഥാനങ്ങളിൽ കോൺഗ്രസ് വിജയിച്ചതിന് പിന്നാലെയാണ് രാംദേവിന്‍റെ  പ്രതികരണം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പമായിരുന്നു രാംദേവ് 2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍. ജനദ്രോഹപരമായ മോദി ഭരണത്തിലുള്ള അതൃപ്തി തന്നെയാണ് രാംദേവിന്‍റെ ചുവടുമാറ്റത്തിന് കാരണം. മോദിയോടും ബി.ജെ.പിയോടും അനുഭാവം കാണിച്ചിരുന്ന ബാബ രാംദേവിന്‍റെ ചുവടുമാറ്റം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കൂടി പശ്ചാത്തലത്തില്‍ ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും കനത്ത തിരിച്ചടിയാകും.[yop_poll id=2]