‘കശ്മീരില്‍’ കുടുങ്ങി കെ.ടി ജലീല്‍; കേസെടുക്കാന്‍ കോടതി നിർദേശം

പത്തനംതിട്ട: കെ.ടി ജലീൽ എംഎൽഎക്കെതിരെ കേസ് എടുക്കാൻ നിർദ്ദശം. വിവാദമായ ‘ആസാദ് കശ്മീർ’ പരാമർശത്തിലാണ് ജലീലിനെതിരെ കേസെടുക്കാൻ തിരുവല്ല കോടതി നിർദേശം നല്‍കിയത്.

ആർഎസ്എസ് നേതാവ് അരുൺ മോഹന്‍റെ ഹർജിയിലാണ് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കീഴ്‌വയ്പ്പൂർ എസ്എച്ച്ഒയ്ക്ക് നിർദേശം നൽകിയത്. നേരത്തെ സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടി എടുക്കാത്ത സാഹചര്യത്തിലാണ് അരുൺ കോടതിയെ സമീപിച്ചത്.

ജലീലിന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റിലെ ‘ആസാദ് കശ്മീര്‍’, ‘ഇന്ത്യന്‍ അധിനിവേശ കശ്മീര്‍’ എന്നീ പരാമര്‍ശങ്ങള്‍ വാസ്തവ വിരുദ്ധവും രാജ്യതാല്‍പര്യത്തിന് എതിരുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. 153 ബി പ്രകാരം കലാപ ആഹ്വാനം, 1971-ലെ ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട്-സെക്ഷന്‍ 2 എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.

Comments (0)
Add Comment