‘കോഴിയും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കണം’ ആവശ്യവുമായി ശിവസേന എം.പി; മട്ടനും ബീഫും കൂടി വെജിറ്റേറിയനായി പ്രഖ്യാപിക്കണമെന്ന് സോഷ്യല്‍ മീഡിയ

കോഴിയും കോഴിമുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കണെമന്ന ആവശ്യവുമായി ശിവസേനാ എം.പി രാജ്യസഭയില്‍. ആയുര്‍വേദവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചക്കിടെ ശിവസേന എം.പി സഞ്ജയ് റാവത്താണ് വിചിത്ര ആവശ്യവുമായി രംഗത്തെത്തിയത്. റാവത്തിന്‍റെ പരാമര്‍ശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും നിറഞ്ഞു. ചിക്കനും മുട്ടയും മാത്രം പോരാ, ബീഫും മട്ടനും കൂടി വെജിറ്റേറിയനായി പ്രഖ്യാപിക്കാന്‍ തയാറാകണമെന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു.

‘ചിക്കനും മുട്ടയും സസ്യാഹാരമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ചിക്കന്‍ വെജിറ്റേറിയന്‍ ആണോ നോണ്‍ വെജിറ്റേറിയന്‍ ആണോ എന്ന് ആയുഷ് മന്ത്രാലയം തീരുമാനിക്കണം’ – റാവത്ത് സഭയില്‍ പറഞ്ഞു.

ആയുര്‍വേദ ഭക്ഷണം നല്‍കിയാല്‍ കോഴികള്‍ ആയുര്‍വേദ മുട്ട ഇടുമെന്നും ഇക്കാര്യം തനിക്ക് അറിയാവുന്നതാണെന്നും റാവത്ത് രാജ്യസഭയില്‍ അവകാശപ്പെട്ടു.

‘ഞാന്‍ നന്ദുര്‍ബാര്‍ പ്രദേശത്തെ ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ആദിവാസികള്‍ ഒരു പ്രത്യേക വിഭവം എനിക്ക് കഴിക്കാന്‍ നല്‍കി. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ആയുര്‍വേദ കോഴിയിറച്ചി ആണെന്നാണ് അവര്‍ പറഞ്ഞത്. ആയുര്‍വേദ രീതിയിലാണ് കോഴിയെ വളര്‍ത്തുന്നതെന്നും ഇത് കഴിച്ചാല്‍ എല്ലാ അസുഖങ്ങളും ഭേദമാകുമെന്നും അവര്‍ പറഞ്ഞു. ആയുര്‍വേദ രീതിയില്‍ വളര്‍ത്തുന്ന കോഴികളെ സസ്യഭുക്കുകള്‍ക്കും ആഹാരമാക്കാം. അതിനാല്‍ കോഴിയിറച്ചിയും മുട്ടയും വെജിറ്റേറിയനായി പ്രഖ്യാപിക്കാന്‍ സർക്കാര്‍ തയാറാകണം’ – റാവത്ത് ആവശ്യപ്പെട്ടു.

ശിവസേന എം.പിയുടെ വിചിത്രവാദത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ കൊണ്ടുനിറഞ്ഞു. പശു സസ്യാഹാരം മാത്രമേ കഴിക്കുകയുള്ളൂ, അതിനാല്‍ കോഴിക്കും മുട്ടയ്ക്കും പിന്നാലെ ബീഫും വെജിറ്റേറിയനായി  പ്രഖ്യാപിക്കണമെന്നായിരിക്കും ശിവസേനയുടെ അടുത്ത ആവശ്യമെന്ന് ചിലർ പരിഹസിച്ചു. കോഴിയും മുട്ടയും മാത്രം പോരാ മട്ടനും ബീഫും കൂടി വെജിറ്റേറിയനായി പ്രഖ്യാപിക്കണമെന്നും ചിലര്‍ ട്രോളുന്നു.

https://twitter.com/asli_Kim_Jong/status/1151389140518232064

chickenmuttonsanjay rautshiv senabeef
Comments (0)
Add Comment