ayodhya verdict: സുപ്രീംകോടതി വിധിയെ ബഹുമാനിക്കുന്നു: കോണ്‍ഗ്രസ്

Jaihind Webdesk
Saturday, November 9, 2019

ന്യൂഡല്‍ഹി: അയോധ്യ കേസിലെ കോടതി വിധിയെ ബഹുമാനിക്കുന്നു. കേസിലെ എല്ലാ കക്ഷികളോടും സമുദായ സംഘടനകളോടും ഭരണഘടന അനുശാസിക്കുന്ന മതേതര മൂല്യങ്ങൾ, ഒത്തൊരുമയുടെ അന്തസത, സമാധാനം, സൗഹാർദ്ദം എന്നിവ സംരക്ഷിക്കാൻ ആഹ്വാനം ചെയ്യുന്നു. പര്സപര വിശ്വാസവും ഐ ക്യവും കത്ത് സൂക്ഷിക്കുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. അതാണ് കാലാകാലങ്ങളായി നമ്മുടെ സമൂഹത്തെ രൂപ പ്പെടുത്തിയതും.

എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക കാര്യ സമിതിയുടെ തീരുമാനം അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തക കാര്യ സമിതിയുടെ യോഗം ചേര്‍ന്നത്.

സുപ്രീംകോടതി വിധി ഏതെങ്കിലും സമുദായത്തിന് അനുകൂലമോ പ്രതികൂലമോ അല്ല. കാലാകാലങ്ങളായി രാജ്യം കാത്തുസൂക്ഷിക്കുന്ന സാമുദായിക സമാധാന അന്തരീക്ഷം എല്ലാവരും കാത്ത് സൂക്ഷിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ എല്ലാ സമുദായങ്ങള്‍ക്കും ബാധ്യതയുണ്ട് – സുര്‍ജേവാല പറഞ്ഞു.