അയോധ്യ ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതി 29ന് പരിഗണിക്കില്ല

Jaihind Webdesk
Sunday, January 27, 2019

Supreme-Court

അയോധ്യ ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതി ജനുവരി 29ന് പരിഗണിക്കില്ല. ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അസൌകര്യം കാരണമാണ് കേസ് 29ന് പരിഗണിക്കാന്‍ സാധിക്കാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജസ്റ്റിസ് അശോക് ഭൂഷണെയും ജസ്റ്റിസ് അബ്ദുള്‍ നസീറിനെയും ഉള്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേസ് പരിഗണിക്കുന്ന ബെഞ്ച് കഴിഞ്ഞ വെള്ളിയാഴ്ച പുനഃസംഘടിപ്പിച്ചിരുന്നു. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഢ് എന്നിവരാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.