വർക്ക്ഷോപ്പുകൾ തുടർച്ചയായി 2 ദിവസം തുറക്കാൻ അനുമതി തേടി എംപ്ലോയീസ് യൂണിയൻ

Jaihind News Bureau
Saturday, April 18, 2020

ആഴ്ചയിൽ തുടർച്ചയായി 2 ദിവസം വർക്ക്ഷോപ്പുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ഓൾ കേരള ഓട്ടോമൊബൈൽ എംപ്ലോയീസ് യൂണിയൻ. നിലവിൽ വ്യാഴം ഞായർ എന്നീ ദിവസങ്ങളിൽ ആണ് വർക്ഷോപ്പുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് ദിവസവേതന കാരാണ് . ഓട്ടോമൊബൈലും മറ്റു അനുബന്ധ സ്ഥാപനങ്ങളിളും ദിവസ വേദനം ആശ്രയിച്ചു ജീവിക്കുന്ന 12 ലക്ഷത്തോളം കുടുംബങ്ങൾ ഉണ്ട്.

വ്യാഴം, ഞായർ ദിവസങ്ങളിൽ വർക്ക്ഷോപ്പുകൾ തുറക്കാം എന്ന് സർക്കാർ ഉത്തരവിറക്കി എങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകളാൽ വലയുകയാണ് ഇവർ. ആഴ്ചയിൽ രണ്ടു ദിവസം വർക്ക് ഷോപ്പ് തുടർച്ചയായി തുറക്കാനുള്ള അനുവാദം വേണം എന്നാണ് ഓൾ കേരള ഓട്ടോമൊബൈൽ എംപ്ലോയീസ് യൂണിയന്‍റെ നിലപാട്. ചുരുങ്ങിയ സമയം കൊണ്ട് ജോലി പൂർത്തീകരിക്കാൻ സാധിക്കില്ലെന്നും
സർക്കാർ അനുവദിച്ച സമയത്തിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും യൂണിയൻ ജനറൽ സെക്രട്ടറി പാളയം ബാബു പറയുന്നു. അതുകൊണ്ടുതന്നെ നിബന്ധനകൾക്ക് വിധേയമായി ആഴ്ചയിൽ തുടർച്ചയായി രണ്ട് ദിവസങ്ങൾ വർക്ക് ഷോപ്പുകളും അനുബന്ധ സ്ഥാപനങ്ങളും തുറക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.