ഓട്ടിസം ബാധിതനായ കുട്ടിയെ സർക്കാർ സ്കൂളില്‍ നിന്ന് പുറത്താക്കി; പ്രിന്‍സിപ്പലിന്‍റെ നടപടിക്കെതിരെ പ്രതിഷേധം

 

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ കുട്ടിയെ സർക്കാർ സ്കൂളിൽ നിന്ന് പ്രിൻസിപ്പൽ നിർബന്ധിച്ച് പുറത്താക്കി. തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്‍റ് മോഡൽ എച്ച്.എസ് എൽ.പി.സ്കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സ്കൂളിൽ നടന്ന പൊതുപരിപാടിയിൽ കുട്ടി ഒച്ചയുണ്ടാക്കിയതാണ് നടപടിക്ക് കാരണം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടി സ്കൂളിൽ തുടരുന്നത് സ്കൂളിന്‍റെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്ന വിചിത്ര വാദമുയർത്തിയാണ് പ്രിൻസിപ്പലിന്‍റെ നടപടി. പ്രിൻസിപ്പലിന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

*പ്രതീകാത്മക ചിത്രം
Comments (0)
Add Comment