2020-ലെ ഇൻഡോർ ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയയിലെ മെൽബണില്‍

Jaihind News Bureau
Wednesday, January 22, 2020

ഈ വർഷം നടക്കാനിരിക്കുന്ന 11ാമത് ഇൻഡോർ ക്രിക്കറ്റ് ലോകകപ്പിന് ഓസ്ട്രേലിയയിലെ മെൽബൺ വേദിയാകും. വേൾഡ് ഇൻഡോർ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒക്ടോബർ 10 മുതൽ 17 വരെയാണ് ഇൻഡോർ ക്രിക്കറ്റ് ലോകകപ്പ് നടക്കുക. 2020ൽ മൂന്ന് ലോകകപ്പ് ടൂർണമെന്‍റുകളാണ് ഓസ്ട്രേലിയയിൽ നടക്കുക. ഫെബ്രുവരിയിൽ ഐസിസിയുടെ വനിതാ ട്വന്‍റി20 ലോകകപ്പും ഇതിനു പിന്നാലെ പുരുഷ വിഭാഗം ട്വന്‍റി20 ലോകകപ്പും ഓസ്ട്രേലിയ 2017ൽ ദുബായിൽ നടന്ന പുരുഷൻമാരുടേയും വനിതകളുടേയും ഇൻഡോർ ക്രിക്കറ്റ് ലോകകപ്പ് ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു.