ഭക്തിയുടെ നിറവിൽ ആറ്റുകാൽ പൊങ്കാല. അനന്തപുരി യാഗശാലയായി. 2.15 പൊങ്കാല നിവേദ്യം.
പണ്ടാര അടുപ്പിൽ തീപകർന്നു. തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നുള്ള ദീപം മേൽശാന്തി എൻ. വിഷ്ണു നമ്പൂതിരിക്കു കൈമാറിയാണ് അഗ്നി പകർന്നത്.
2.15-നാണ് പൊങ്കാല നിവേദ്യം. നിവേദ്യത്തിനായി 250 ശാന്തിമാർ വിവിധ മേഖലകളിലെത്തും.
രാത്രി 7.30-ന് ചൂരൽകുത്ത് ചടങ്ങ്. വ്യാഴാഴ്ച രാത്രി നടക്കുന്ന കുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും. പ്രത്യേക കെഎസ്ആർടിസി ബസുകളും ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക്കിന്റെയും ഫ്ളക്സിന്റെയും ഉപയോഗം തടഞ്ഞു. വനിതാ ബറ്റാലിയൻ ഉൾപ്പെടെ 3700 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. ഡ്രോണുകൾ ഉപയോഗിച്ച് ആകാശനിരീക്ഷണവും ഒരുക്കി.