ഓർമ്മകൾ ഉണ്ടായിരിക്കണം… പിണറായിക്കും സ്പീക്കര്‍ക്കും ഇന്നത്തെ ഭരണപക്ഷത്തിനും

കഴിഞ്ഞ 13 നിയമസഭയുടെ കാലം അന്നത്തെ ധനകാര്യ മന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കാൻ നിയമസഭയിലെത്തി ബാർ കോഴ ആരോപണം ഉന്നയിച്ച് അന്നത്തെ ഇടത് മുന്നണി എം.എല്‍.എ മാർ നിയമസഭയിൽ കാട്ടിക്കൂട്ടിയ പരാക്രമത്തിന്‍റെ ദൃശ്യങ്ങളാണ് ഇത്

https://youtu.be/Yh2eGj_OC9Q

കേരള നിയമസഭയുടെ കറുത്ത ദിനമായി ചരിത്രം  രേഖപ്പെടുത്തിയ ദിനമായിരുന്നു  അന്ന്…  അതിന് നേതൃത്വം കൊടുത്തവർ ഇന്ന് ഭരണപക്ഷത്താണ്. അവരാണ് ഇന്ന് പ്രതിപക്ഷത്തെ കുറിച്ച് ഇന്ന് ധാര്‍മികത പറയുന്നത്.

പ്രതിപക്ഷം മാന്യതയുടെയൂം മര്യാദയുടെയും സീമകൾ ലംഘിക്കുകയാണെന്ന ഈ വാക്കുകൾ കേൾക്കുമ്പോഴും പഴയ ദൃശ്യം കാണുമ്പോഴും ഏത് ശിലാഹൃദയനും ചിരിച്ച് പോകും. കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിപക്ഷം ശബരിമല വിഷയം സഭയിൽ ശക്തമായി ഉന്നയിക്കാൻ ശ്രമിച്ച് വരികയായിരുന്നു.

എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളെ നിഷേധിക്കുന്ന തരത്തിലായിരുന്നു ട്രഷറി ബഞ്ചിന്‍റെ സമീപനം.  ഇതിനെതിരെയായിരുന്നു ഇന്ന് പ്രതിപക്ഷ നേതാവ് വാർത്ത സമ്മേളനത്തിൽ തുറന്നടിച്ചത്. സ്പീക്കറും ഭരണപക്ഷവും പഴയകാര്യങ്ങളിൽ ആത്മ പരിശോധന നടത്തണമെന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്.

സഭാ നടപടികൾ ഉദ്ധരിച്ച് പ്രതിപക്ഷത്തെ പ്രതിരോധിക്കുമ്പോൾ പഴയ കാര്യങ്ങളെ കുറിച്ച് പിണറായിക്കും സ്പീക്കർക്കും ഭരണപക്ഷത്തിനും ഓർമ്മകൾ ഉണ്ടായിരിക്കണമെന്ന് ആരെങ്കിലും പറഞ്ഞാൽ അവർക്ക് നേര കുറ്റം ചാർത്താൻ കഴിയില്ല.

niyamasabhaspeaker
Comments (0)
Add Comment