യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം സെക്രട്ടറിക്കെതിരെ ഡി.വൈ.എഫ്.ഐ ആക്രമണം

Jaihind News Bureau
Friday, May 14, 2021

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം സെക്രട്ടറി രതീഷിനു നേരെ ഡി.വൈ.എഫ്.ഐ ആക്രമണം. കുളത്തൂര്‍ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വ്യാപകമായി നടത്തിവരുന്ന കഞ്ചാവ് വില്‍പ്പനയെ ചോദ്യം ചെയ്തതിനാണ് രതീഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ രതീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഡി.വൈ.എഫ്.ഐ നേതാക്കളായ ആദര്‍ശ്, ഷാ,ഷൈജു എന്നിവരാണ് അക്രമണത്തിന് നേതൃത്വം നല്‍കിയത്.