കൊച്ചി വിമാനത്താവളത്തില്‍ നിന്നും ക്യാപ്സ്യൂള്‍ രൂപത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

 

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍. ഒന്നര കിലോയോളം സ്വർണ്ണം കടത്താന്‍ ശ്രമിച്ച പ്രതികളെ കസ്റ്റംസ് പിടികൂടി.  പാലക്കാട് സ്വദേശി മുഹമ്മദ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവരാണ് കസ്റ്റംസിന്‍റെ പിടിയിലായത്.  535 ഗ്രാം സ്വര്‍ണ്ണം രണ്ട് ഗുളികകളുടെ രൂപത്തിലാക്കി ഒളിപ്പിച്ചാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് ക്വാലാലംപൂരില്‍ നിന്നുമെത്തിയത്. അതേസമയം 953 ഗ്രാം സ്വര്‍ണ്ണം നാല് ഗുളികകളുടെ രൂപത്തിലാക്കി ഒളിപ്പിച്ചാണ് ഷാര്‍ജയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദ് കസ്റ്റംസിന്‍റെ പിടിയിലായത്.

Comments (0)
Add Comment