ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; മുന്‍ ബിജെപി നേതാവ് ഉള്‍പ്പെടെ 3 പേര്‍ പിടിയില്‍

Jaihind Webdesk
Thursday, October 7, 2021

 

പാലക്കാട് : ട്രെയിനിൽ കഞ്ചാവ് കടത്തിയ ബിജെപി മുൻ പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആർപിഎഫും എക്സൈസും സ്ത്രീ ഉൾപ്പെടെയുള്ളവരെ കസ്റ്റയിലെടുത്തത്.

ബിജെപി കുന്ദംകുളം മുൻസിപ്പൽ മുൻ സെക്രട്ടറി സജീഷ്, ദീപു, രാജി എന്നിവരെയാണ് പിടികൂടിയത്. 3 പേർക്കെതിരെയും നേരത്തെ പോക്സോ കേസ് ഉണ്ട്. സജീഷിനെതിരെ രാഷ്ട്രീയ കൊലപാതകം ഉൾപ്പെടെ 10 കേസുകൾ. കുടുംബമായി യാത്ര ചെയ്യുന്നുവെന്നന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്.