പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; കണ്ണൂരില്‍ ഡിവൈഎഫ്ഐ പ്രവർത്തകന്‍ അറസ്റ്റില്‍

 

കണ്ണൂർ: മാത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. പോക്സോ കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. മാത്തിൽ ആലപ്പടമ്പ് സ്വദേശി അക്ഷയ് (25) യെയാണ് പെരിങ്ങോം സ്റ്റേഷൻ ഇൻസ്പെക്ടർ പി. സുഭാഷ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞാഴ്ച‌യാണ് പരാതിക്കാസ്‌പദമായ സംഭവം. പെരിങ്ങോം സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകു ട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Comments (0)
Add Comment