കണ്ണൂരില്‍ കളരി അഭ്യാസിക്കാനെത്തിയ വിദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: കളരി പരിശീലകൻ അറസ്റ്റിൽ

 

കണ്ണൂര്‍: കളരി അഭ്യാസിക്കാനെത്തിയ വിദേശിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി പരിശീലകൻ അറസ്റ്റിൽ.
കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ തോട്ടട കാഞ്ഞിര സ്വദേശി സുജിത്ത് ഗുരുക്കളെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ നവംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവം.

കളരിയിൽ പരിശീലനത്തിനെത്തുന്ന പല പെൺകുട്ടികളോടും സമാനമായ രീതിയിൽ പ്രതി മോശമായി പെരുമാറുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് കഴിഞ്ഞ ദിവസം രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം കളരി പരിശീലകൻ സുജിത്ത് ഗുരുക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Comments (0)
Add Comment