കള്ളക്കേസുണ്ടാക്കി രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്നു; കേസെടുത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, August 20, 2022

 

വയനാട്: മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് രാഹുല്‍ ഗാന്ധിയുടെ സ്റ്റാഫിനെതിരെ കേസെടുത്തതെന്ന്പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കള്ളക്കേസുണ്ടാക്കി രാഹുൽ ഗാന്ധിയെ വീണ്ടും അപമാനിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്എഫ്‌ഐ ആണ് അക്രമം കാണിച്ചത്. അവർക്കെതിരെ കേസെടുക്കാതെ രാഹുൽ ഗാന്ധിയുടെ സ്റ്റാഫിനെതിരെ കേസെടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇത് ബിജെപിയെ തൃപ്തിപ്പെടുത്താനുള്ള നടപടിയാണ്. അറസ്റ്റ് ചെയ്തവര്‍ക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ സർക്കാർ പുറത്തുവിടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കണ്ണൂർ സർവകലാശാല വി.സിയുടെ നിയമനം തന്നെ നിയമവിരുദ്ധമാണ്. പുനർനിയമനം തെറ്റെന്ന് ഗവർണർ തന്നെ സമ്മതിച്ചിരുന്നു. കേരളത്തിലെ സർവകലാശാലകളിലെ മുഴുവൻ ക്രമരഹിത നിയമനങ്ങളും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വയനാട്ടില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.