എൽപി സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; എസ്എഫ്ഐ നേതാവ് ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ കേസ്

 

കണ്ണൂർ: പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ എൽപി സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർക്ക് എതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു.

വാദ്യകലാകാരനായ എം.പി പ്രകാശൻ മാടായി, കോളേജിലെ യൂണിയൻ അംഗവും എസ്എഫ്ഐ നേതാവുമായ ഉപജിത്ത് എന്നിവർക്ക് എതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. കുട്ടിയെ സ്കൂളിൽ വെച്ച് കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ പിതാവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Comments (0)
Add Comment