‘കേരളത്തില്‍ കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ ശ്രമം’ ; മെഡിക്കൽ ഓക്സിജന്‍റെ കുത്തക മുൻ ആരോഗ്യ മന്ത്രിയുടെ ബന്ധുക്കൾക്ക് : അന്വേഷണം വേണമെന്ന് പി.ടി തോമസ്

കൊച്ചി : സംസ്ഥാനത്ത് കൃത്രിമ ഓക്സിജൻ ക്ഷാമം സൃഷ്ടിക്കാൻ കുത്തക കമ്പനികൾ ശ്രമിക്കുന്നതായി പി.ടി തോമസ് എം.എൽ.എ. വിഷയത്തില്‍ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തം സംഭവിക്കാമെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി.

മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്ന സതേൺ എയർ പ്രോഡക്ട്സ് മുൻ മന്ത്രി പി.കെ ശ്രീമതിയുടെ ബന്ധുവിന്‍റേതാണ്. സതേൺ എയർ പ്രോഡക്ട്സ് എന്ന കമ്പനി ഓക്സിജന് കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നു. മെഡിക്കൽ ഓക്സിജന്‍റെ കുത്തക മുൻ ആരോഗ്യ മന്ത്രിയുടെ ബന്ധുക്കൾക്ക് ലഭിച്ചതിൽ ഗൗരവമേറിയ അന്വേഷണം വേണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
ഓക്സിജൻ കിട്ടാതെയുള്ള മരണം ഒഴിവാക്കാൻ യുദ്ധകാലാടിസാഥാനത്തിൽ നടപടി സ്വീകരിക്കണം. ഇത് ഭരണപ്രതിപക്ഷ വിഷയമല്ല, ജീവൻമരണ വിഷയമാണെന്നും പി.ടി തോമസ് എം.എല്‍.എ ചൂണ്ടിക്കാട്ടി.

Comments (0)
Add Comment