അട്ടപ്പാടിയിൽ പൊലീസ് അതിക്രമം : ഊരുമൂപ്പന്‍റെ ചെറുമകന്‍റെ കരണത്തടിച്ചു

Jaihind Webdesk
Sunday, August 8, 2021

പാലക്കാട്: അട്ടപ്പാടിയിൽ പൊലീസ് അതിക്രമിച്ച്  ഊരുമൂപ്പനെയും മകനെയും പിടികൂടിയതായി പരാതി. ഷോളയൂർ വട്ടലക്കി ഊരുമൂപ്പനായ ചെറിയ മൂപ്പനെയും, മകൻ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. കുടുംബ തർക്കവുമായി ബന്ധപ്പെട്ട പരാതിയിലാണ് പൊലീസ് നടപടി.

പൊലീസ് മുരുകന്‍റെ പതിനേഴ് വയസുകാരനായ മകന്‍റെ മുഖത്തടിച്ചതായും പരാതിയുണ്ട്. സ്ത്രീകളെയും പൊലീസ് ഉദ്യോഗസ്ഥർ ഉപദ്രവിച്ചുവെന്നും ആരോപണമുണ്ട്.ആദിവാസി സംഘടനകൾ പൊലീസ് സ്റ്റേഷൻ ഉപരോധിക്കുന്നു. കൃത്യനിർവഹണം തടസപ്പെടുത്തിയതിനെത്തുടർന്നാണ് നടപടിയെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.