കണ്ണൂര്: സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് റിജിൽ മാക്കുറ്റിയെ മർദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. മന്ത്രി എംവി ഗോവിന്ദന്റെ പേഴ്സനൽ സ്റ്റാഫംഗം പ്രശോഭ് മൊറാഴ, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിപി ഷാജർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ ഉൾപ്പടെ 6 പേർക്കെതിരെയാണ് കേസെടുത്തത്.
കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോഗത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ – സിപിഎം നേതാക്കൾക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയുടെ പരാതിയിലാണ് കേസ്. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ടൗൺ പോലീസിന് കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
മന്ത്രി എം.വി ഗോവിന്ദന്റെ പേഴ്സണൽ സ്റ്റാഫ് പ്രശോഭ് മൊറാഴ, റോബർട്ട് ജോർജ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ , കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പിപി ഷാജിർ, മുൻ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഗൺമാൻ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തത്. അപായപ്പെടുത്തൽ, വധശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.