അരിതാ ബാബുവിന്‍റെ വീടിന് നേരെ ആക്രമണം ; പിന്നില്‍ സിപിഎമ്മെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Wednesday, March 31, 2021

ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടക്കുന്ന കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിതാ ബാബുവിന്‍റെ വീട് ആക്രമിച്ചതായി പരാതി. വീട്ടിലേക്ക് അതിക്രമിച്ച് കടന്നയാൾ ജനൽ ചില്ലുകൾ തക‍ർത്തതായാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ബാനർജി സലീം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ സിപിഎം പ്രവർത്തകനാണെന്നും ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. ബാനർജി സലീമിന്‍റെ ഫെയ്സ്ബുക്കിൽ അരിതാ ബാബുവിന്‍റെ വീട്ടിൽ നിന്നുള്ള തത്സമയ വീഡിയോ ദൃശ്യം പങ്കുവെച്ചിട്ടുണ്ട്. ഇയാൾ എത്തിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.