മുത്തൂറ്റ് ജീവനക്കാർക്ക് നേരെ വിവിധ ജില്ലകളില്‍ ആക്രമണം; CITU അക്രമത്തിന് പുറമെ പൊലീസിന്‍റെയും ഉപദ്രവം

Jaihind News Bureau
Wednesday, February 12, 2020

ഇടുക്കിയിലെ കട്ടപ്പനയിൽ മുത്തൂറ്റ് ഫിനാൻസിന്‍റെ ശാഖ തുറക്കാനെത്തിയ ജീവനക്കാരിക്ക് നേരെ സി.ഐ.റ്റി.യുവിന്‍റെ അക്രമണം.പോലീസിന്‍റെ സാന്നിധ്യത്തിൽ യുവതിക്ക് നേരെ മീൻ കഴുകിയ വെള്ളം ഒഴിച്ചു.

കട്ടപ്പന സിഐ മദ്യലഹരിയിൽ ജീവനക്കാരിയെ വലിച്ചിഴതായും പരാതി ഉയരുന്നു. ജീവനക്കാരി കട്ടപ്പന ഡിവൈഎസ്പിക്ക് പരാതി നൽകി.

കൊച്ചിയിൽ മുത്തൂറ്റ് ജീവനക്കാർക്ക് നേരെ ആക്രമണം. എറണാകുളം റീജണൽ മാനേജർ വിനോദ് കുമാർ അസിസ്റ്റന്റ് മാനേജർ ധന്യ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന് പിന്നിൽ സിഐടിയുക്കാരാണെന്ന് ജീവനക്കാർ ആരോപിച്ചു.