കഴിഞ്ഞ ജൂലൈ 24 നാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ബിജു എസ് ഈശ്വരൻ പോറ്റിയെ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് ഒരു സംഘം ഭാര്യക്കും മക്കൾക്കും മുന്നിൽവെച്ച് മാരകമായി ആക്രമിച്ചു പരിക്കേല്‍പിച്ചത്. പരിക്കേറ്റ ബിജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എന്നാൽ ഉന്നതരുടെ ഇടപെടൽ മൂലം കേസെടുക്കാൻ പോലീസ് തയ്യാറായില്ല. ഈ സാഹചര്യത്തിൽ ബിജു കോടതിയിൽ സ്വകാര്യ ഹർജി നൽകുകയും ഇതിനെ തുടർന്ന് പോലീസ് സെപ്റ്റംബർ 1ന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.എന്നാൽ ഇതുവരെ പ്രതികളെ അറസ്റ്റുചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഒതുക്കി തീർക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നതെന്ന് ബിജു പറയുന്നു.
ഇതുവരെ പരിക്ക് ഭേദമാക്കാത്തതിനാൽ ബിജുവിന് തന്‍റെ തൊഴിലിൽ ഏർപ്പെടാൻ കഴിയുന്നില്ല.തന്റേതല്ലാത്ത കുറ്റത്തിന് അക്രമണത്തിന് ഇരയായിട്ടും നീതി ലഭിക്കുമോ എന്ന ആശങ്കയിലാണ് ബിജുവിന്റെ കുടുംബം.
https://youtu.be/qJnQsCxtbfI