കറാച്ചിയിൽ ചൈനീസ് കോൺസുലേറ്റിനു നേരെ ഭീകരാക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ കറാച്ചിയിൽ ചൈനീസ് കോൺസുലേറ്റിനു നേരെ ഭീകരാക്രമണം. ഭീകരാക്രമണത്തിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. മൂന്ന് ഭീകരരും രണ്ട് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്.

കറാച്ചിയിലെ ക്ലിഫ്‌റ്റോൺ മേഖലയിൽ പ്രവർത്തിക്കുന്ന കോൺസുലേറ്റിന് നേരെയാണ് വെള്ളിയാഴ്ച രാവിലെ ഒമ്ബതരയോടെ അക്രമണമുണ്ടായത്. കോൺസുലേറ്റിലേക്ക് ഇരച്ചുകയറിയ അക്രമികളെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും അവരിൽ രണ്ടു പേരെ അക്രമികൾ വധിച്ചു. തുടർന്നുള്ള ഏറ്റുമുട്ടലിലാണ് മൂന്ന് തീവ്രവാദികളെ വധിച്ചത്. അക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തിട്ടുണ്ട്. അതേസമയം കോൺസുലേറ്റിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് ചൈന അറിയിച്ചു. ഒപ്പം പാകിസ്ഥാനിലെ തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടി സ്വീകരിക്കുമെന്നും ചൈന അറിയിച്ചു.

https://youtu.be/k5uoA0Jht6c

PakistanAttackKarachiChinese Consulate
Comments (0)
Add Comment