ട്രെയിനില്‍ അജ്ഞാതന്‍റെ അതിക്രമം ; പുറത്തേക്കുചാടിയ യുവതിക്ക് പരിക്ക്

Jaihind Webdesk
Wednesday, April 28, 2021

കൊച്ചി : പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്കുനേരെ അജ്ഞാതന്‍റെ അതിക്രമം. ട്രെയിനിന് പുറത്തേക്കുചാടിയ മുളന്തുരുത്തി സ്വദേശിനിക്ക് പരിക്കേറ്റു. രാവിലെ കാഞ്ഞിരമറ്റത്ത് വച്ചായിരുന്നു കവര്‍ച്ചയും അതിക്രമവും. യുവതിയുടെ വളയും മാലയും ഭീഷണിപ്പെടുത്തി അഴിച്ചുവാങ്ങി.