വളര്‍ത്തുനായയോട് വീണ്ടും കണ്ണില്ലാത്ത ക്രൂരത ; സ്‌കൂട്ടറിനു പിന്നില്‍ കെട്ടിവലിച്ചു

Jaihind Webdesk
Saturday, April 17, 2021

 

മലപ്പുറം : മലപ്പുറത്ത് വളര്‍ത്തുനായയോട് ക്രൂരത. എടക്കരയില്‍ നായയെ സ്‌കൂട്ടറിനു പിന്നില്‍ കെട്ടിവലിച്ചു. നാട്ടുകാര്‍ വാഹനം തടഞ്ഞ് നായയെ രക്ഷപ്പെടുത്തുകയായിരുന്നു. പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്. ഉപേക്ഷിക്കാൻ കൊണ്ടുപോയതെന്നാണ് സൂചന. നായയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.