ആലപ്പുഴയില്‍ പത്ത് വയസുകാരിക്കുനേരെ ആക്രമണം; യുവാവ് പിടിയില്‍

 

ആലപ്പുഴ: ആലപ്പുഴയില്‍  പത്ത് വയസുകാരിക്കെതിരെ ആക്രമണം. ശുചിമുറിയിൽ കുളിക്കാൻ കയറിയ കുട്ടിയെ യുവാവ് കയറിപ്പിടിക്കാൻ ശ്രമിച്ചു. സംഭവത്തില്‍ യുവാവ് പിടിയില്‍. പുന്നപ്ര കപ്പക്കട പൊള്ളിയിൽ അരുണി (24)നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലായിരുന്നു സംഭവം.

ആലപ്പുഴ മെഡിക്കൽ കോളേജില്‍ കുട്ടിയുടെ അമ്മ ചികിത്സയിലാണ്. കുട്ടി കുളിക്കാന്‍ കയറിയ സമയം യുവാവ് കയറിപ്പിടിക്കുകയായിരുന്നു. കുട്ടി ഉറക്കെ നിലവിളിച്ചതോടെ ആളുകൾ ഓടിയെത്തി. തുടർന്ന് യുവാവിനെ പിടികൂടി  പോലീസിന് കൈമാറുകയായിരുന്നു. യുവാവിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

Comments (0)
Add Comment