നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; 28 ദിവസം സഭ ചേരും

 

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. പ്രധാനമായും 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. 28 ദിവസം ചേരാൻ നിശ്ചയിച്ചിട്ടുള്ള സമ്മേളനത്തിൽ 11 മുതൽ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് നീക്കിവെച്ചിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർനിർണയം ലക്ഷ്യമിട്ടുള്ള കേരള പഞ്ചായത്ത് രാജ് ബില്ലും, കേരള മുനിസിപ്പാലിറ്റി ഭേദഗതി ബില്ലും സഭയിൽ അവതരിപ്പിക്കും.

Comments (0)
Add Comment