കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക് ; വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ

Jaihind Webdesk
Tuesday, April 6, 2021

 

തിരുവനന്തപുരം : നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. വോട്ടെടുപ്പിനായി പോളിംഗ് ബൂത്തുകള്‍ സജ്ജം.രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്.  140 മണ്ഡലങ്ങളിലായി സംസ്ഥാനത്തെ 2,74,46,039 വോട്ടര്‍മാര്‍ ഇന്ന് വിധി എഴുതും. കൊവിഡ് മാനദണ്ഡങ്ങളും ഹരിത ചട്ടവും പാലിച്ചാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ്.

കൊവിഡിനെത്തുടര്‍ന്ന് 40,771 പോളിങ് സ്റ്റേഷനുകളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാര്‍ക്കുമാത്രമേ അനുമതി ഉണ്ടാകൂ. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വോട്ടു ചെയ്യാം. മാവോയിസ്റ്റ് ഭീഷണിയുള്ള ഒന്‍പത് മണ്ഡലങ്ങളില്‍ വൈകീട്ട് ആറു വരെയായിരിക്കും വോട്ടെടുപ്പ്.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണു ജനവിധി തേടുന്നത്. മൂന്നര ലക്ഷത്തോളം ജീവനക്കാരെയാണ് പോളിംഗ് സുഗമമാക്കാനായി നിയോഗിച്ചിട്ടുള്ളത്. സുരക്ഷക്കായി കേരള പോലീസും കേന്ദ്ര സേനയും രംഗത്തുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍