തിരുവനന്തപുരം: ഘടകകക്ഷികൾ തമ്മിൽ യോജിപ്പിൽ എത്താതിനെ തുടർന്ന് ഇടതുമുന്നണിയിലെ സീറ്റ് വിഭജനം അനന്തമായി നീളുന്നു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവുമായുള തർക്കമാണ് സീറ്റ് വിഭജന ചർച്ചകള്‍ വഴിമുട്ടിയത്. ഇതോടെ സീറ്റ് വിഭജനം പുർത്തിയാക്കാൻ കഴിയാതെ മുന്നണി പ്രതിസന്ധിയിലായി.
മുന്നണിയിലേക്ക് കടന്നുവന്ന പുതിയ കക്ഷികള്‍ക്ക് സീറ്റ് കണ്ടെത്താനാകാതെ ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ച കീറാമുട്ടിയായി തുടരുകയാണ്. 15 സീറ്റ് ചോദിച്ച കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ഇക്കാര്യത്തിൽ വീട്ട് വീഴച്ചയില്ലെന്ന് വ്യക്തമാക്കി. 10 ൽ കൂടുതൽ സീറ്റ് നൽകാനാവില്ലന്ന നിലപാട് സി.പി.എമ്മും സ്വീകരിച്ചു. ചങ്ങനാശേരി സീറ്റിനായി മുന്നണിയിലെ 3 കക്ഷികൾ രംഗത്ത് എത്തിയതും ചർച്ചകളെ ബാധിച്ചു. കേരള കോൺഗ്രസ് ജോസ് വിഭാഗം ജനാധിപത്യ കേരള കോണ്‍ഗ്രസ് സി.പി.ഐ കക്ഷികളാണ് ചങ്ങനാശേരിക്കായി രംഗത്ത് വന്നിരിക്കുന്നത്.
റാന്നി സീറ്റിനെ ചൊല്ലിയുള്ള ആശയകുഴപ്പം നിലനിൽക്കുകയാണ്. റാന്നി വേണമെന്ന ആവശ്യത്തിൽ നിന്നും ജോസ് വിഭാഗം പിന്നോട്ട് പോകാത്തതാണ് സി.പി.എമ്മിനെ വലയ്ക്കുന്നത്. അഞ്ച് കൊല്ലം തുടർച്ചയായി വിജയിക്കുന്ന സീറ്റ് എങ്ങനെ വിട്ടു നൽകുമന്നാണ് സി.പി എമ്മിൻ്റെ ചോദ്യം. കാഞ്ഞിരപ്പളളിക്ക് പകരം ചങ്ങനാശേരിക്കായി സി.പി.ഐ പിടിമുറുക്കിയിരിക്കുകയാണ്. എല്ലാ പാർട്ടികളും അയവില്ലാതെ സമീപനം സ്വീകരിച്ചതോടെ കടുത്ത തീരുമാനത്തിലേക്ക് സി.പി.എം നീങ്ങുകയാണ്. പരമ്പരാഗത സീറ്റകൾ മത്സരിക്കണമന്നാവശ്യം ചർച്ചയിൽ ജോസ് വിഭാഗം ഉന്നയിച്ചു. തർക്കം എങ്ങനെയും പരിഹരിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം നേത്യത്വം.