ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയായിരിക്കും ഇന്ന് പ്രഖ്യാപിക്കുക. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാര്‍ത്താ സമ്മേളനം ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കും. ഹരിയാന, ജമ്മുകാശ്മീര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഇത് കൂടാതെ മൂന്ന് സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനും തീരുമാനമുണ്ട്. വയനാട്, പാലക്കാട് ചേലക്കര മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്ന് ആകാംക്ഷ.