തുടർഭരണം പിണറായിയുടെ മാത്രം നേട്ടമല്ല ; സിപിഎമ്മിനെതിരെ സിപിഐ

തിരുവനന്തപുരം : തുടർഭരണം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മാത്രം നേട്ടമല്ലെന്ന് സിപിഐ.  എല്‍ഡിഎഫിന്റെ മികവും മേന്‍മയും കൊണ്ടാണ് തുടര്‍ഭരണം സാധ്യമായതെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.വി ഉണ്ണികൃഷ്ണന്‍. വെഞ്ഞാറമൂട്ടില്‍ സിപിഎം വിട്ട് സിപിഐയിലേക്ക് എത്തിയവര്‍ക്ക് നല്‍കിയ സ്വീകരണയോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

എല്‍ഡിഎഫിന്റെ മികവും മേന്‍മയും കൊണ്ടാണ് തുടര്‍ഭരണം സാധ്യമായതെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.വി ഉണ്ണികൃഷ്ണന്‍. വെഞ്ഞാറമൂട്ടില്‍ സിപിഎം വിട്ട് സിപിഐയിലേക്ക് എത്തിയവര്‍ക്ക് നല്‍കിയ സ്വീകരണയോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. കേരളത്തില്‍ ആദ്യം തുടര്‍ഭരണം സാധ്യമാക്കിയത്. സി.അച്യുതമേനോന്റെ കാലത്താണ്. സിപിഐ ആണ് കേരളത്തില്‍ ആദ്യമായി തുടര്‍ഭരണം കാഴ്ചവച്ച പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.

1967ല്‍ രൂപപ്പെട്ട സപ്തകക്ഷി മന്ത്രിസഭ 69ല്‍ നിലംപതിച്ചപ്പോള്‍ അച്യുതമേനോന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി. 1970ല്‍ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ അച്യുതമേനോന്റെ നേതൃത്വത്തില്‍ വീണ്ടും മന്ത്രിസഭ അധികാരത്തില്‍ വന്നു. ഐക്യകേരളത്തിന്റെ പിറവിക്ക് ശേഷമുള്ള ആദ്യത്തെ തുടര്‍ഭരണം അതാണെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴത്തെ തുടര്‍ഭരണത്തില്‍ അഭിമാനിക്കുമ്പോഴും ചരിത്രയാഥാര്‍ത്ഥ്യം വിസ്മരിക്കാന്‍ പാടില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Comments (0)
Add Comment