നിയമസഭ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് യോഗം ഇന്ന് ഡല്‍ഹിയില്‍

Jaihind News Bureau
Monday, January 18, 2021

 

ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള കോൺഗ്രസിന്‍റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ ചേരും. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എന്നിവർ ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും. സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി, കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും ചർച്ചകളുടെ ഭാഗമാകും. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉൾപ്പെടെ യോഗത്തില്‍ ചർച്ചചെയ്യും.