ലോക്‌സഭ തെരഞ്ഞെടുപ്പ് ഓര്‍മ്മയിലിരിക്കട്ടെ ; എക്‌സിറ്റ് പോളില്‍ മതിമറക്കുന്നവര്‍ കാണുക അമ്പേ പരാജയപ്പെട്ട കണക്കുകള്‍

 

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഫലമറിയാന്‍ 2 നാള്‍ മാത്രം ശേഷിക്കെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ അമിതപ്രതീക്ഷയിലാണ് ഇടതുക്യാമ്പ്. ചാനലുകളും ഏജന്‍സികളും എല്‍ഡിഎഫിന് സീറ്റുകള്‍ വാരിക്കോരി കൊടുക്കുമ്പോള്‍ പോസ്റ്റ്‌പോള്‍ സര്‍വേകള്‍ പലതും അമ്പേ പരാജയപ്പെട്ട ചരിത്രമാണ് സമീപകാലത്ത് പോലും ഉള്ളത്.

റിപ്പബ്ലിക് ടി.വി, ഇന്ത്യ ടുഡേ, എ.ബി.പി, എന്‍.ഡി.ടി.വി എന്നീ മാധ്യമസ്ഥാപനങ്ങളും സി.എന്‍.എക്സ്, അക്സിസ്, സീ-വോട്ടര്‍, ടുഡെയ്സ് ചാണക്യ എന്നീ ഏജന്‍സികളും സംയുക്തമായി നടത്തിയ എക്സിറ്റ് പോളുകളുടെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുത്. ഇതില്‍ ഭൂരിഭാഗത്തിന്റെയും പ്രവചനം കേരളത്തില്‍ എല്‍.ഡി.എഫിന്റെ തുടര്‍ഭരണം വരുമെന്നതാണ്. എന്നാല്‍ ഇതേ ഏജന്‍സികളും വിവിധ മാധ്യമ സ്ഥാപനങ്ങളും ചേര്‍ന്ന് 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2020-ലെ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലും നടത്തിയ എക്സിറ്റ് പോളുകള്‍ മാത്രം പരിശോധിച്ചാല്‍ മതി എത്രത്തോളം വിശ്വാസ്യയോഗ്യമാണ് ഈ പ്രവചനങ്ങളെന്ന് വ്യക്തമാകും.

ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.എന്‍.എന്‍,ഐ.ബി.എന്‍- ഐ.പി.എസ്.ഒ.എസുമായി ചേര്‍ന്ന് നടത്തിയ എക്സിറ്റ് പോള്‍ 11 മുതല്‍ 13 സീറ്റുകള്‍വരെയാണ് എല്‍.ഡി.എഫിന് പ്രവചിച്ചത്. ടൈസ് നൗ-വി.എം.ആറിന്റെ പ്രവചനം എല്‍.ഡി.എഫിന് 4 സീറ്റുകളായിരുന്നു. റിപ്പബ്ലിക് ടി.വി-ജന്‍കി ബാത്ത് സര്‍വ്വേയും എല്‍.ഡി.എഫിന് 4 സീറ്റുകള്‍ പ്രവചിച്ചു. മാത്രമല്ല, ഇവര്‍ രണ്ട് സീറ്റുകള്‍ എന്‍.ഡി.എയ്ക്ക് കൂടി നല്‍കി. ഇന്ത്യ ടുഡെ-ആക്സിസിന്റെ പ്രവചനം എല്‍.ഡി.എഫ് 3 മുതല്‍ 5 വരെ സീറ്റുകള്‍ നേടുമെന്നായിരുന്നു. ടുഡേയ്സ് ചാണക്യയും എല്‍.ഡി.എഫിന് 4 സീറ്റുകള്‍ പ്രവചിച്ചു. എന്നാല്‍ ഈ പ്രവചനങ്ങളില്‍ നിന്നെല്ലൊം വ്യത്യസ്ഥമായി 20-ല്‍ 19 സീറ്റുകള്‍ നേടിയാണ് യു.ഡി.എഫ് ലോക്സഭ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയത്. ഇപ്പറഞ്ഞ ഏജന്‍സികള്‍ 4ഉം 5ഉം സീറ്റുകള്‍ പ്രവചിച്ച എല്‍.ഡി.എഫിന് കേവലം 1 സീറ്റില്‍ മാത്രം ഒതുങ്ങേണ്ടിവന്നു. ബിഹാര്‍ തെരഞ്ഞെടുപ്പിലും അന്തിമഫലവുമായി ഒരു ബന്ധവുമില്ലാത്ത പ്രവചനങ്ങളായിരുന്നു ഇതേ ഏജന്‍സികള്‍ നടത്തിയത്. ഇന്ത്യടുഡെ-അക്സിസ് എക്സിറ്റ് പോള്‍ പ്രവചനം മഹാസഖ്യം 139-161 സീറ്റുകള്‍ നേടി അധികാരത്തില്‍ എത്തുമെന്നതായിരുന്നു.

ടുഡെയ്സ് ചാണക്യയാണെങ്കില്‍ മഹാസഖ്യം 169 മുതല്‍ 191 വരെ സീറ്റുകള്‍ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമൊണ് പ്രവചിച്ചത്. എന്‍.ഡി.എയ്ക്ക് 69 മുതല്‍ 91 സീറ്റുകളായിരുന്നു അവരുടെ പ്രവചനം. എ.ബി.പി-സീ വോട്ടര്‍, റിപ്പബ്ലിക്-ജന്‍കി ബാത്ത്, ടൈസ് നൗ സീ വോട്ടര്‍, ടിവി-9 ഭാരത് വര്‍ഷ് എന്നീ നാല് സര്‍വ്വേകളും മഹാസഖ്യത്തിന് മുന്‍തൂക്കമുണ്ടാകുമെന്ന് പ്രവചിച്ചു. ടൈംസ് നൗ സി വോട്ടറിന്റെ പ്രവചനം മഹാസഖ്യത്തിന് 120 സീറ്റുകള്‍വരെ ലഭിക്കുമൊയിരുന്നു. എന്നാല്‍ അന്തിമഫലം വപ്പോള്‍ എന്‍.ഡി.എ 125 സീറ്റുകള്‍ നേടി അധികാരത്തിലെത്തി. മഹാസഖ്യത്തിന് 110 സീറ്റുകള്‍ മാത്രമാണ് നേടാനായാത്. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത രണ്ട് തെരഞ്ഞെടുപ്പുകളിലെ എക്സിറ്റ്പോള്‍ ഫലങ്ങള്‍ മാത്രമാണിവ. നിരവധി ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. ഇതേ ഏജന്‍സികളില്‍ പലതുമാണ് കേരളത്തിലെ ചാനലുകള്‍ക്ക് വേണ്ടിയും സര്‍വ്വേ നടത്തിയത്. ഇവര്‍പുറത്തുവിട്ട എക്സിറ്റ് പോള്‍ ഫലങ്ങളുടെ തേരിലേറിയാണ് മുഖ്യമന്ത്രിയും എല്‍.ഡി.എഫ് പ്രവര്‍ത്തകരും സ്വപ്നങ്ങള്‍ നെയ്ത് കൂട്ടുന്നത്.

Comments (0)
Add Comment