ഹർജി തള്ളിയതിന് പ്രധാന്യമില്ല ; മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കണം : രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, September 9, 2021

തൃശൂർ : നിയമസഭാ കയ്യാങ്കളി കേസിൽ തന്‍റെ ഹർജി തള്ളിയതിന് പ്രധാന്യമില്ലെന്ന് രമേശ് ചെന്നിത്തല. കേസിൽ
സ്പെഷ്യൽ പ്രോസിക്യൂട്ടറായി സുരേശനെ നിയമിക്കണം. ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകും.
മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം തൃശൂരിൽ പറഞ്ഞു.