ന്യൂഡല്‍ഹി : ധനമന്ത്രി നിർമല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിന് പത്തില്‍ എത്ര റേറ്റിംഗ് നല്‍കാമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി മുന്‍ ധനമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം.
‘പത്ത് എന്ന സംഖ്യയില്‍ രണ്ട് അക്കങ്ങളുണ്ട്. ഒന്നും, പൂജ്യവും. അതില്‍ ഏത് നല്‍കിയാലും വലിയ കുഴപ്പമില്ല’ – ചിദംബരം പറഞ്ഞു.
സാധാരണക്കാര്‍ക്ക് കൂടുതല്‍ തിരിച്ചടിയുണ്ടാക്കുന്നതും കോർപറേറ്റുകളെ പ്രീണിപ്പിക്കുന്നതുമാണ് മോദി സർക്കാരിന്‍റെ ബജറ്റെന്നും അദ്ദേഹം പറഞ്ഞു. നിരവധി വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചതായാണ് മോദി സർക്കാരിന്‍റെ അവകാശവാദം. എന്നാല്‍ രാജ്യത്ത് എല്ലാ വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതാണ് കാണാന്‍ കഴിയുന്നത്. രാജ്യമൊട്ടാകെ സഞ്ചരിച്ചിട്ടും പുതിയ ഏതെങ്കിലും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നത് കാണാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. മറ്റേതെങ്കിലും ഗ്രഹത്തിലെ കാര്യമാണോ ഇവർ പറയുന്നതെന്നും ചിദംബരം പരിഹസിച്ചു.
https://www.youtube.com/watch?v=p9izF5WAYMg