പെട്രോളടിച്ചതിന് പണം ചോദിച്ചു; ബോണറ്റിലിരുത്തി സ്‌റ്റേഷനിൽ കൊണ്ടിറക്കി പോലീസുകാരൻ

 

കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ പോലീസുകാരന്‍റെ ശ്രമം. പെട്രോൾ അടിച്ചതിന്‍റെ പണം ചോദിച്ച ജീവനക്കാരനതിരെയാണ് പോലീസുകാരന്‍റെ അതിക്രമം. ജീവനക്കാരനെ കാറിന്‍റെ ബോണറ്റിൽ ഇരുത്തി സ്റ്റേഷൻ വരെ ഓടിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജീവനക്കാരന്‍ പണം ആവശ്യപ്പെടുന്നതും തുടര്‍ന്ന് ജീവനക്കാരനെ ബോണറ്റിൽ ഇരുത്തി വാഹനം ഓടിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലായിരുന്നു സംഭവം നടന്നത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ സന്തോഷാണ് പെട്രോൾ അടിച്ചതിന്‍റെ പൈസ നൽകാതെ പോകാൻ ശ്രമിച്ചത്. തുടര്‍ന്ന് അശോകൻ തടഞ്ഞപ്പോഴായിരുന്നു ഈ പരാക്രമം നടന്നത്. മുമ്പ് സന്തോഷ് മറ്റൊരു പെട്രോൾ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറ്റിയിരുന്നു.

Comments (0)
Add Comment