“മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം” : നിലപാടിൽ ഉറച്ച് അശോക് ലവാസ

നിലപാടിൽ ഉറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലവാസ. നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം. ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേരാനിരിക്കെയാണ് ലവാസ വീണ്ടും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയെന്ന് ലവാസ. വിയോജന കുറിപ്പ് രേഖപ്പെടുത്താതെ കമ്മീഷൻ യോഗത്തിൽ പങ്കെടുക്കില്ലെന്ന് നേരത്തെ ലവാസ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിയ പരാതികൾക്ക് കമ്മീഷൻ ക്ലീൻ ചീട്ട് നൽകിയിരുന്നു. ഈ തീരുമാനങ്ങളിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്താൻ അവസരം ലഭിക്കാതിരുന്ന കമ്മീഷന്‍ അംഗം അശോക ലവാസ പിന്നീട് നടന്ന യോഗങ്ങളിൽ നിന്നും വിട്ടു നിന്നതോടെയാണ് ഇലക്ഷൻ കമ്മീഷനിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. കേന്ദ്ര ഇലക്ഷൻ കമ്മീഷനിലെ ഈ ഭിന്നത പരിഹരിക്കുന്നതിന്‍റെ ഭാഗമായി രണ്ട് കത്തുകളാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ അശോക് ലവാസക്ക് അയച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ അശോക് ലവാസ ഉന്നയിച്ച പ്രശ്നങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ച ആകും.

Comments (0)
Add Comment