അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി

Jaihind Webdesk
Friday, December 14, 2018

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്ലോട്ടിനെ തീരുമാനിച്ചു. ഉപമുഖ്യമന്ത്രി പദവി സച്ചിന്‍ പൈലറ്റാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് തീരുമാനം എടുത്തതെന്നും കോണ്‍ഗ്രസ് രാജസ്ഥാന്‍ നിരീക്ഷകും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായി കെ.സി. വേണുഗോപാലാണ് രാഹുല്‍ഗാന്ധിയുടെ തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് എ.ഐ.സി.സി ആസ്ഥാനത്തായിരുന്നു വാര്‍ത്താസമ്മേളനം. ജയ്പൂര്‍ മെട്രോ അടക്കം വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് അശോക് ഗെലോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് തനിക്ക് അവസരം നല്‍കിയതെന്നും വാഗ്ദാനങ്ങള്‍ എല്ലാം പാലിക്കുമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.കർഷകർക്കും യുവാകൾക്കും ആദിവാസികൾക്കും മുൻതൂക്കമെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി. രാജസ്ഥാനിലെ ജനങ്ങൾക്ക് നന്ദി.

2019ൽ യുപിഎ സർക്കാർ വരും എന്നതിന്റെ സൂചനയാണ് 3 സംസ്ഥാനങ്ങളിലെ വിധിയെഴുത്ത്. ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിനെ ശക്തിപ്പെടുത്തും ഗവർണറെ ഇന്ന് കാണും ശേഷം സത്യപ്രതിജ്ഞ തീയതി അറിയിക്കും കെ.സി വേണുഗോപാൽ പറഞ്ഞു.

https://youtu.be/yrKoYlSBzWU