സീതാറാം യെച്ചൂരിയുടെ മകന്‍ ആഷിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു

Jaihind Webdesk
Thursday, April 22, 2021

ന്യൂഡല്‍ഹി : സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആഷിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു.   33 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഡല്‍ഹിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്.

ഡല്‍ഹിയിലെ ഗുഡ്‍ഗാവിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആശിഷ്. ഇന്ന് പുല‍ർച്ചെയോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു. മകന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് സീതാറാം യെച്ചൂരിയും ക്വാറന്‍റൈനിലായിരുന്നു.