ഡിസിസി പുനഃസംഘടന : സംസ്ഥാന നേതൃത്വത്തിന് പൂർണപിന്തുണ ; അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കില്‍ പരിഹരിക്കും : താരിഖ് അന്‍വര്‍

Jaihind Webdesk
Thursday, September 2, 2021

ഡിസിസി അധ്യക്ഷൻമാരുടെ നിയമനത്തിൽ സംസ്ഥാന നേതൃത്വത്തിന് പിന്തുണയെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. പിസിസി അധ്യക്ഷനെന്ന നിലയിൽ കെ സുധാകരന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഒരാളെയും ഡിസിസി പ്രസിഡന്‍റാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സമീപിച്ചിട്ടില്ലെന്നും താരിഖ് അൻവർ പറഞ്ഞു.

കെപിസിസി പുനസംഘടനയിലും സാമുദായിക സമവാക്യങ്ങൾ പരിഗണിക്കും. കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാം. അവ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും തനിക്കെതിരെ കേരളത്തില്‍ നിന്ന് ഹൈക്കമാന്‍റിലേക്ക് പരാതി വന്നിട്ടില്ലെന്നും താരിഖ് അൻവർ വ്യക്തമാക്കി.