അരവിന്ദ് കെജ്‌രിവാള്‍ രാജിവെക്കില്ല; ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കും

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനവും എഎപി ദേശീയ കൺവീനര്‍ സ്ഥാനവും രാജിവെക്കില്ല. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കുമെന്നും ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നുമാണ് ലഭിക്കുന്ന വിവരം. ഇ ഡി കേസും നടപടിയും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനാണ് എഎപി ശ്രമം.

മദ്യനയ അഴിമതി കേസിൽ കെജ്‌രിവാള്നെ ഇന്നലെയാണ് ഇ ഡി കസ്റ്റഡിയില്‍ കോടതി വിട്ടത്.  അരവിന്ദ് കെജ്രിവാളിന്‍റെ ഭാര്യയെയും പ്രചാരണത്തിന് ഇറക്കാനാണ് എഎപിയുടെ തീരുമാനം. അതേസമയം മദ്യനയ അഴിമതി കേസിൽ കെ കവിത – അരവിന്ദ് കെജ്‌രിവാള്‍ ഡീലിന് ഇഡി തെളിവ് നിരത്തുന്നു. കെ കവിതയും മഗുണ്ട റെഡ്ഡിയും പണം നല്‍കി. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്‌രിവാള്‍ പറഞ്ഞതായി മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയിൽ ഹാജരാക്കി. കെജ്‌രിവാളിന്  നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും പറയുന്നു.

അതേസമയം പ്രധാനമന്ത്രിയുടെ വസതിയിലേക്ക്  26 ന് മാർച്ച് നടത്താൻ എഎപി തീരുമാനിച്ചു. ബിജെപി ഓഫീസുകളിലേക്ക് മാർച്ച് , ദേശീയ പാതാ ഉപരോധം , ED ഓഫീസ് മാർച്ച് എന്നിങ്ങനെ വിവിധ പ്രതിഷേധ പരിപാടികൾക്ക് എഎപി ആഹ്വാനം ചെയ്തിട്ടുണ്ട്.

 

Comments (0)
Add Comment