ഭരണം തുടരും; ഇഡി കസ്റ്റഡിയിലിരിക്കെ ആദ്യ ഉത്തരവിറക്കി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡല്‍ഹി: ഇഡി കസ്റ്റഡിയിലിരിക്കെ ആദ്യ ഉത്തരവിറക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യതലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണിത്. നിലവിൽ എഎപിയെ മുന്നിൽ നിന്ന് നയിക്കുന്ന ഡൽഹി മന്ത്രി അതിഷിക്ക് ഒരു കുറിപ്പ് അയച്ചാണ് ആദ്യ ഉത്തരവ് കെജ്‌രിവാൾ ഇറക്കിയിരിക്കുന്നത്. അതിഷി ഇത് മാധ്യമങ്ങളോട് പങ്കുവെക്കുകയും ചെയ്തു. അറസ്റ്റിനുശേഷം മുഖ്യമന്ത്രിയായി ഭരണം തുടരാൻ സാധിക്കുമോ എന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് ‌കെജ്‌രിവാളിന്‍റെ ഉത്തരവ്.

 

Comments (0)
Add Comment